സംസ്ഥാന ക്ഷീരകർഷക പാർലമെൻറിന്​ തുടക്കം

അമ്പലപ്പുഴ: രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന ക്ഷീരകർഷക പാർലമ​െൻറ് വണ്ടാനം ഗവ. ടി.ഡി മെഡിക്കൽ കോളജ് ഒാഡിറ ്റോറിയത്തിൽ തുടക്കമായി. സർക്കാറി​െൻറ ആയിരം ദിനം പൂർത്തിയാക്കുന്നതി​െൻറ ഭാഗമായി ക്ഷീര വകുപ്പി​െൻറ നേതൃത്വത്തിൽ നടക്കുന്ന പാർലമ​െൻറ് എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഡയറി എക്സിബിഷൻ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ് ടി.ഡി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം. പുഷ്പലതയും കരിയർ ഗൈഡൻസ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അഫ്സത്തും ഉദ്ഘാടനം ചെയ്തു. 'നാട്ടുവൈദ്യവും മൃഗചികിത്സയും' വിഷയത്തിൽ മുഖാമുഖം പരിപാടി മിൽമ മാനേജിങ് ഡയറക്ടർ ഡോ. സുയോഗ് സുഭാഷ് റാവു പാട്ടീൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജോസ് ഇമ്മാനുവേൽ മോഡറേറ്ററായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, വികസന സ്ഥിരം സമിതി ചെയർമാൻ ബിബി വിദ്യാനന്ദൻ, മിൽമ തിരുവനന്തപുരം മേഖല യൂനിയൻ ഭരണസമിതി അംഗം കരുമാടി മുരളി, പുന്നപ്ര മിൽമ ഡയറി മാനേജർ ഫിലിപ്പ് തോമസ്, സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എസ്. പ്രഭുകുമാർ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി. ജോസഫ്, എച്ച്. ഷിഹാബുദ്ദീൻ, വർക്കിങ് ചെയർമാൻ വി. ധ്യാനസുതൻ, ക്ഷീരവകുപ്പ് ലാബ് ജോയൻറ് ഡയറക്ടർ എസ്. ഗീത എന്നിവർ സംസാരിച്ചു. ക്ഷീര പാർലമ​െൻറിൽ നാട്ടുവൈദ്യത്തിനും ഇടം അമ്പലപ്പുഴ: വണ്ടാനത്ത് നടക്കുന്ന സംസ്ഥാന ക്ഷീരകർഷക പാർലമ​െൻറിൽ നാട്ടുവൈദ്യത്തിന് ഇടം ലഭിച്ചു. പാർലമ​െൻറ് ഒന്നാം ദിവസം 'നാട്ടുവൈദ്യവും മൃഗചികിത്സയും' എന്ന വിഷയത്തിൽ മുഖാമുഖം പരിപാടി നടന്നു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജോസ് ഇമ്മാനുവൽ മോഡറേറ്ററായി. തുറവൂർ എസ്.വി.എം പാരമ്പര്യ ആയുർവേദ മൃഗചികിത്സാ കേന്ദ്രത്തിലെ എസ്. ഹരിഹരൻ വൈദ്യർ, മുഹമ്മ കോട്ടയിൽ പാരമ്പര്യ ആയുർവേദ മൃഗചികിത്സാലയത്തിലെ വർഗീസ് ചാക്കോ എന്നിവർ വിഷയാവതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.