കഞ്ചാവുമായി ടാക്​സിഡ്രൈവർ പിടിയിൽ

ചെങ്ങന്നൂർ: ടാക്സി ഡ്രൈവറായ യുവാവിനെ കഞ്ചാവുമായി ചെങ്ങന്നൂർ എക്സൈസ് പിടികൂടി. മുളക്കുഴ പെരിങ്ങാല വെട്ടിക്കട തെക്കേചരുവിൽ വീട്ടിൽ സാഗറാണ് (22) പിടിയിലായത്. ഇയാളിൽനിന്ന് 59 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന ഇയാൾ കമ്പം, തേനി, നാഗർകോവിൽ എന്നിവിടങ്ങളിൽനിന്ന് വാങ്ങി ചെറുപൊതികളാക്കി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വലിയ വിലക്ക് വിൽപന നടത്തുന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാനും മാസംമുമ്പ് ചെങ്ങന്നൂർ സി.െഎ എം. സുധിലാലി​െൻറ ഡ്രൈവറെ ആലയിലെ പെണ്ണുക്കരയിൽവെച്ച് മർദിച്ച കേസിലും ഇയാൾ പ്രതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.