മൂവാറ്റുപുഴ: അനന്തമായി നീളുന്ന റോഡ് നവീകരണത്തിൽ വലഞ്ഞ് നഗരവാസികൾ. നഗരത്തിലെ മാർക്കറ്റ് റോഡ് നവീകരണമാണ് പണിതി ട്ടും പണിതിട്ടും പണിതീരാതെ നീളുന്നത്. രണ്ടുമാസം മുമ്പാരംഭിച്ച നിർമാണ പ്രവർത്തനങ്ങളുടെ 30 ശതമാനം പോലും മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാനായിട്ടില്ല. ഇത് മൂലം പൊടിപടലവും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇരുവശങ്ങളിലുമുള്ള ഓടകളും തകർന്നിട്ടുണ്ട്. ഈ വൺവെ റോഡ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി ചെലവഴിച്ചാന്ന് നിർമാണപ്രവർത്തനങ്ങൾ നടത്തിവരുന്നത്. 700 മീറ്റർ റോഡ് ടാർ ചെയ്യുന്നതിനുപുറമെ ഓടകളുടെ നവീകരണവുമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കേണ്ടത്. എന്നാൽ, ഓടനവീകരണം കാര്യമായി നടന്നില്ല. 1970 ൽ നിർമിച്ച ഓടയുടെ ചില ഭാഗങ്ങളിൽ സിമൻറ് അടർന്നുപോയതൊഴിച്ചാൽ മറ്റു കേടുപാടുകളൊന്നുമില്ല. ഇത് മുതലെടുത്ത് ഓടയുടെ സ്ലാബ് നീക്കി ചെളിവാരിക്കളഞ്ഞ് ചില ഭാഗങ്ങളിൽ സിമൻറ് തേച്ചതല്ലാതെ കാര്യമായ നിർമാണമെന്നും നടന്നില്ല. പിന്നെ റോഡിെൻറ രണ്ട് ഭാഗങ്ങളിൽ കലുങ്കുകൾ നിർമിക്കുകയും ചെയ്തു. തിരക്കേറിയ റോഡിൽ വളരെവേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതിനുപകരം കുറച്ച് തൊഴിലാളികളെ മാത്രം െവച്ച് നവീകരണം നടത്തുന്നതാണ് പണി ഇഴഞ്ഞുനീങ്ങാൻ കാരണം. അടിയന്തരമായി കൂടുതൽ തൊഴിലാളികളെ െവച്ച് പെെട്ടന്ന് പണി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാെണങ്കിലും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.