ജനകീയ വിചാരണ സദസ്സ്​

കോതമംഗലം: സി.പി.എം പാർട്ടിക്കോടതിക്കെതിരെ വാരപ്പെട്ടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനകീയ വിചാരണ സദസ്സും അ രിയിൽ ഷുക്കൂർ അനുസ്മരണവും സംഘടിപ്പിച്ചു. ഇ.എസ്. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ.എ. നിസാർ അരിയിൽ ഷുക്കൂർ അനുസ്മരണപ്രഭാഷണം നടത്തി. ഇ.എസ്. കുഞ്ഞുബാവ ഉദ്ഘാടനം ചെയ്തു. കെ.എസ്. അലിക്കുഞ്ഞ്, കെ.എം. സെയ്ത്, കെ.ബി. മുഹമ്മദ് ബഷീർ, എം.എ. മൈതീൻ, ജമാൽ വാലി, കെ.ബി. അബ്ദുൽറഹ്മാൻ, ഇ.കെ. ഹാരിസ്, എ.ഐ. നവാസ് എന്നിവർ സംസാരിച്ചു. നെല്ലിക്കുഴി: മുസ്ലിം ലീഗ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അരിയിൽ ഷുക്കൂർ അനുസ്മരണം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്തു. പി.എം. സക്കരിയ, സി.വി. സൈനുദ്ദീൻ, പി.എം. ഷെമീർ, ഇ.എ. മീരാൻകുഞ്ഞ്, ഒ.കെ. അലിയാർ, കെ.എം. കുഞ്ഞുബാവ, ആലി മാസ്റ്റർ, എം.ഐ. നാസർ, പി.എ. ഷിഹാബ്, കെ.കെ. അബൂബക്കർ, ടി.എ. ഷമീർ, കെ. ഷെരീഫ് എന്നിവർ സംസാരിച്ചു. ഭൂതത്താൻകെട്ടിന് സമീപം രാജവെമ്പാലയെ പിടികൂടി കോതമംഗലം: ഭൂതത്താൻകെട്ടിന് സമീപം ജനവാസമേഖലയിൽ രാജവെമ്പാല. ചെങ്കര കോമത്ത് സെൻ കെ. മാത്യുവി​െൻറ വീടിനോട് ചേർന്ന് ബുധനാഴ്ച രാത്രിയാണ് പാമ്പിനെ കണ്ടത്. വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് പാമ്പുപിടിത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടുകയായിരുന്നു. പത്തടി നീളമുള്ള ആൺവർഗത്തിൽപ്പെട്ടതാണ് രാജവെമ്പാല. പിടികൂടിയ പാമ്പിനെ പിന്നിട് കരിമ്പാനി വനത്തിൽ തുറന്നുവിട്ടു. പെരിയാറിന് ഇക്കരെ രാജവെമ്പാലകളെ കാണുന്ന പതിവില്ല. വെള്ളപ്പൊക്കത്തെതുടർന്ന് വനമേഖലകളിൽനിന്ന് ഒഴുകിയെത്തിയതാകാമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.