ഗതാഗതക്കുരുക്ക് പരിഹരിക്കൽ: സമഗ്രപഠനത്തിന് രണ്ടുലക്ഷം മതിയെന്ന്​നാറ്റ്പാക്

ആലുവ: ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള സമഗ്രപഠനത്തിന് രണ്ടുലക്ഷം വേണമെന്ന് നാറ്റ്പാക്. അൻവർ സാദത്ത് എം.എൽ.എയ ുടെ അഭ്യർഥനയെത്തുടർന്നാണ് പഠനപദ്ധതി ഏറ്റെടുക്കാൻ നാറ്റ്പാക് തയാറായത്. ദേശീയപാതയിലെയും നഗരത്തിലെയും ഗതാഗതക്കുരുക്കിനെതിരെ ആക്ഷൻ കൗൺസിൽ ഫോർ ഡെവലപ്മ​െൻറ് ഓഫ് ആലുവയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തിയിരുന്നു. ഈ പരിപാടിയിലാണ് പ്രശ്‌നപരിഹാരത്തിന് നാറ്റ്പാക്കിനെ സമീപിക്കുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചത്. ഇതുപ്രകാരമാണ് പഠനം നടത്താൻ ആവശ്യപ്പെട്ടത്. ഇതുപ്രകാരം വിവിധതരത്തിലുള്ള പഠനങ്ങൾ നടത്താനാണ് നാറ്റ്പാക് തീരുമാനിച്ചത്. ഗതാഗതക്കുരുക്കി‍​െൻറ പ്രധാന കാരണങ്ങൾ, പ്രതിവിധികൾ എന്നിവ ശാസ്ത്രീയമായി പഠിക്കും. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിരീക്ഷണങ്ങൾ നടത്തും. കുപ്പിക്കഴുത്തായ ഭാഗങ്ങളിലും പ്രത്യേക നിരീക്ഷണവും പഠനവും നടത്തും. ഇതി​െൻറയെല്ലാം അടിസ്‌ഥാനത്തിൽ പ്രായോഗിക പദ്ധതി സമർപ്പിക്കും. ഇതിൽ കാൽനടയാത്രികർക്കുള്ള സൗകര്യങ്ങൾ, പാർക്കിങ് വിഷയങ്ങൾ തുടങ്ങിയവയും ഉൾപ്പെടും. രണ്ടുലക്ഷം രൂപയിൽ 72,880 രൂപ ഇതിനുള്ള പ്രഫഷനൽ ചാർജാണ്. ജീവനക്കാരുടെ ഡി.എ, ടി.എ തുടങ്ങിയ ഫീൽഡിലെ ചെലവുകൾക്ക് 95,110 രൂപ കണക്കാക്കുന്നു. ഡാറ്റ അനാലിസിസ് ചാർജായി 7938 രൂപയും അഡ്മിനിസ്ട്രേഷൻ ഓവർഹെഡായി 24,072 രൂപയും കണക്കാക്കുന്നു. നാറ്റ്പാക് പഠനത്തിനുള്ള തുക എം.എൽ.എ ഫണ്ടിൽനിന്ന് നൽകാൻ കഴിയാത്തതിനാൽ ഇതിനുള്ള ചെലവ് നഗരസഭയോട് വഹിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ഔദ്യോഗിക സ്‌ഥാപനമായ നാറ്റ്പാക് രണ്ടുലക്ഷം മാത്രം ആവശ്യപ്പെട്ടപ്പോൾ ജി.സി.ഡി.എ ബജറ്റിൽ ആലുവയിലെ ഗതാഗതക്കുരുക്ക് പഠിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചത് എന്തിനുവേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്ന് എം.എൽ.എ ആരോപിച്ചു. ഏതെങ്കിലും സ്വകാര്യ ഏജൻസിയെ പഠനത്തിന് ഏൽപിക്കാനും സാമ്പത്തികതിരിമറിക്കും സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.