സുനീഷ് കോട്ടപ്പുറം അനുസ്മരണം

ആലുവ: മീഡിയ ക്ലബി​െൻറ ആഭിമുഖ്യത്തിൽ അകാലത്തിൽ നിര്യാതനായ യുവ മാധ്യമപ്രവർത്തകൻ നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ ്ഘാടനം ചെയ്തു. മീഡിയ ക്ലബ് പ്രസിഡൻറ് ഒ.വി. ദേവസി അധ്യക്ഷത വഹിച്ചു. ട്രഷറർ റഫീഖ് അഹമ്മദ് അനുസ്മരണപ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം, മുൻ എം.എൽ.എ എ.എം. യൂസഫ്, യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി. നവകുമാരൻ, ഏരിയ സെക്രട്ടറി എ. ഷംസുദ്ദീൻ, ലോക്കൽ സെക്രട്ടറി കെ.ജെ. ഡൊമനിക്, പൗരാവകാശ സംരക്ഷണസമിതി പ്രസിഡൻറ് വി.ടി. ചാർളി, നഗരസഭ മുൻ ചെയർമാൻ എം.ടി. ജേക്കബ്, ആലുവ മർച്ചൻറ്‌സ് യൂത്ത് വിങ് പ്രസിഡൻറ് അജ്മൽ കാമ്പായി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷഫീഖ്, യുവമോർച്ച സംസ്‌ഥാന കമ്മിറ്റി അംഗം രാജീവ് മുതിരക്കാട്, കോറ സെക്രട്ടറി കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ സ്വാഗതവും വൈസ് പ്രസിഡൻറ് ജോസി പി. ആൻഡ്രൂസ് നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea54 sunesh ആലുവ മീഡിയ ക്ലബ് സംഘടിപ്പിച്ച അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.