ആലുവ: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ പുതിയ കാര്‍ഡ് നമ്പറുകള്‍ വാങ്ങണമെന്ന് ആലുവ താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. വടക്കന്‍ പറവൂര്‍ താലൂക്കിലെ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട 13 റേഷന്‍ ഡിപ്പോകളിലെ കാര്‍ഡുകളാണ് പൂര്‍ണമായും ആലുവ താലൂക്കിലേക്ക് മാറ്റിയത്. കാര്‍ഡ് ഉടമകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ മുപ്പത്തടം സെൻറ് ജോണ്‍സ് പാരിഷ് ഹാളിലും കടുങ്ങല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഹാളിലും സംഘടിപ്പിച്ച ക്യാമ്പുകളില്‍ നിര്‍ബന്ധമായും പങ്കെടുത്ത് കാര്‍ഡുകളില്‍ പുതിയ നമ്പര്‍ രേഖപ്പെടുത്തണം. കാര്‍ഡ് നമ്പറില്‍ മാറ്റമുണ്ടെങ്കിലും റവന്യൂ താലൂക്കില്‍ മാറ്റംവന്നിട്ടില്ലെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ൈവദ്യുതി ബോർഡ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കണം -വർക്കേഴ്സ് ഫെഡറേഷൻ ആലുവ: വൈദ്യുതി ബോർഡ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആലുവ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സി. അച്യുതമേനോൻ സെൻററിൽ നടന്ന സമ്മേളനം എം. സുകുമാരപിള്ള ഫൗണ്ടേഷൻ സെക്രട്ടറി എസ്. ബാബുക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ഇ.ഡബ്ല്യു.എഫ് ആലുവ ഡിവിഷൻ പ്രസിഡൻറ് ജയിൻ പോൾ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ശംസുദ്ദീൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.ജെ. ഡൊമിനിക്, കെ.ഇ.ഡബ്ല്യു.എഫ് സംസ്‌ഥാന സെക്രട്ടറി ജേക്കബ് വി. ലാസർ, ബാബു പോൾ, കെ.കെ. ഗിരീഷ്, കെ.സി. മണി, വി.കെ. ഭാസി എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി സി.എ. ഷാജി റിപ്പോർട്ടും ട്രഷറർ ഫെർഡിനാൻഡ് സി. ധൗരവ് കണക്കുകളും അവതരിപ്പിച്ചു. മുൻ ഡിവിഷൻ പ്രസിഡൻറ് കെ.എച്ച്. അജയകുമാറിന് യാത്രയയപ്പ് നൽകി. കെ.ജെ. അംബ്രോസ് നന്ദി പറഞ്ഞു. ക്യാപ്‌ഷൻ ea53 aituc കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആലുവ ഡിവിഷൻ സമ്മേളനം എം. സുകുമാരപിള്ള ഫൗണ്ടേഷൻ സെക്രട്ടറി എസ്. ബാബുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.