ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ഇടപെടുന്നു. ഇതിെൻറ ഭാഗമ ായി സമഗ്രപഠനത്തിന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജി.സി.ഡി.എ ബജറ്റില്‍ പ്രത്യേക ഫണ്ടാണ് ഇതിന് മാത്രമായി മാറ്റിവെച്ചത്. ചെറിയ നഗരപ്രദേശമായതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ആലുവയില്‍ പലപ്പോഴും അരങ്ങേറുന്നത്. ദേശീയപാത, ആലുവ-മൂന്നാർ സ്വകാര്യ, കെ.എസ്.ആര്‍.ടി.സി റോഡുകള്‍ എന്നിവ നഗരമധ്യത്തിലേക്കുള്ള പാതയാണ്. കടുങ്ങല്ലൂര്‍, മണപ്പുറം, ആലുവ-പറവൂര്‍ റോഡുകള്‍ ദേശീയപാതയിലേക്കും പ്രവേശിക്കുന്നു. കിഴക്കന്‍ പ്രദേശങ്ങളിലൂടെയുള്ള വാഹനങ്ങള്‍ നഗരത്തിലൂടെ കടന്നുപോകുന്നതിനാല്‍ പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 2017 നവംബറില്‍ നഗരത്തിലെ റോഡുകളില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇളവുകള്‍ അനുവദിച്ചതോടെ വണ്‍വേ സമ്പ്രദായം പേരിന് മാത്രമായി. ഗതാഗതക്കുരുക്ക് പഴയപോലെ തുടർന്നു. ഈ സാഹചര്യത്തിലാണ് ജി.സി.ഡി.എ ചെയര്‍മാനായ വി. സലീം മുന്‍കൈയെടുത്ത് ഗതാഗതക്കുരുക്കിന് പരിഹരിക്കാൻ ശ്രമമാരംഭിച്ചത്. നാറ്റ്പാക്കിെൻറ പഠനറിപ്പോര്‍ട്ട് പ്രകാരം സാങ്കേതികപദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ് ജി.സി.ഡി.എ പഠിക്കുന്നത്. റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതും മറ്റ് സാങ്കേതിക പദ്ധതികള്‍ നടപ്പാക്കുന്നതും സംബന്ധിച്ച് വിശദപഠനം നടത്തുന്നതിനാണ് പ്രാരംഭമായി 20 ലക്ഷം അനുവദിച്ചത്. സംസ്ഥാനത്തിെൻറ നാല് ദിശകളെയും ബന്ധിപ്പിക്കുന്ന മധ്യകേരളത്തിലെ പ്രധാന കവലയാണ് ആലുവ. ഇടുക്കിയടക്കമുള്ള മലയോരമേഖലയിൽനിന്ന് എറണാകുളം ഭാഗത്തേക്കും പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും യാത്രക്കാർ കൂടുതൽ കടന്നുപോകുന്നത് ആലുവവഴിയാണ്. ഇടുക്കി ജില്ലയുടെ റെയിൽവേകവാടം കൂടിയാണ് ആലുവ. പറവൂർ അടക്കമുള്ള തീരദേശ പ്രദേശങ്ങളിലുള്ളവർ ട്രെയിൻയാത്രക്ക് കൂടുതൽ ആശ്രയിക്കുന്നതും ആലുവയെയാണ്. ഇതുകൊണ്ടെല്ലാം നഗരത്തിലേക്ക് നിരവധി വാഹനങ്ങളാണ് എത്തുന്നത്. എന്നാൽ, ദേശീയപാതയിലെ അസൗകര്യങ്ങൾ വാഹനക്കുരുക്കിന് ഇടയാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.