പൊതുകിണർ മലിനമായി; കുടിവെള്ളക്ഷാമം രൂക്ഷം

ആലങ്ങാട്: പഞ്ചായത്തിലെ പാനായിക്കുളം നാല് സ​െൻറ് (64 സ​െൻറ്) കോളനിയിലെ പൊതുകിണർ പ്രളയാനന്തരം മലിനമായി. കോളനിയില ും പരിസരത്തുമുള്ള കുടുംബങ്ങൾ കുടിവെള്ളത്തിന് കാലങ്ങളായി ആശ്രയിച്ചുവരുന്ന കിണറാണിത്. കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പ്രദേശത്ത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണ്. കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കർഷക കോൺഗ്രസ് ആലങ്ങാട് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് നിലയിടത്ത് ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.