ആലങ്ങാട്: കാൻസർ രോഗബാധിതർക്ക് സാന്ത്വനവുമായി കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളുടെ കേ ശദാനം. കാൻസർ ചികിത്സയുടെ ഭാഗമായ കീമോ തെറാപ്പിയെ തുടർന്ന് തലമുടി നഷ്ടപ്പെട്ടവർക്ക് സ്വന്തം മുടി മുറിച്ചുനൽകിയാണ് അവർ സ്നേഹത്തിെൻറ പുത്തൻ സന്ദേശം പകർന്നുനൽകിയത്. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിെൻറ സഹകരണത്തോടെയാണ് 'കേശദാനം സ്നേഹദാനം' പദ്ധതിയിൽ വിദ്യാർഥിനികൾ പങ്കാളികളായത്. 25ഓളം വിദ്യാർഥിനികളും മാതാപിതാക്കളും മുടി മുറിച്ചുനൽകി. അമല കാൻസർ സെൻറർ ജില്ല കോഒാഡിനേറ്റർ പി.കെ. സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണം നടത്തി. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി ഷിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എയ്ഞ്ചൽ ആൻറണി, മദർ പി.ടി.എ പ്രസിഡൻറ് രമ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. വൈദ്യുതി മുടങ്ങും കടുങ്ങല്ലൂർ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എടയാർ സെക്‌ഷൻ പരിധിയിൽ കുന്നിൽ അമ്പലം, പ്ലാവിൻ ചുവട്, വെസ്റ്റ് കടുങ്ങല്ലൂർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.