അമ്മൻകൊട മഹോത്സവം

പറവൂർ: കേരള വണിക വൈശ്യ സംഘം പെരുമ്പടന്ന പേമാരിയമ്മൻ കോവിലിൽ ഏപ്രിൽ 15,16,17 തീയതികളിൽ നടക്കും. മഹോത്സവത്തി​െൻറ കൂപ്പൺ അഖിലഭാരത അയ്യപ്പ സേവാസംഘം പെരുവാരം ശാഖ സെക്രട്ടറി ഉണ്ണികൃഷ്ണപ്പണിക്കരിൽനിന്ന് ചെയർമാൻ പി.വി. ഗിരീഷ് ഏറ്റുവാങ്ങി. ശാഖ പ്രസിഡൻറ് പി.എൻ. ശെൽവരാജ്, സെക്രട്ടറി ത്രിവിക്രമൻ ചെട്ട്യാർ, വൈസ് പ്രസിഡൻറ് എം.ബി. കൃഷ്ണകുമാർ, ട്രഷറർ വി.ടി. രമേഷ്, കൺവീനർ കെ.എൻ. രവി ചെട്ട്യാർ, വി.ആർ. വിനോദ് തുടങ്ങിയവർ സംസാരിച്ചു. ശിലാസ്ഥാപനം നാളെ പറവൂർ: സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം.എൽ.എയുടെ 2017--18 വർഷത്തെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 140 ലക്ഷം രൂപ ഉപയോഗിച്ച് പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ ഒമ്പതിന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. വടക്കുംപുറം ഗവ. യു.പി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 9.30ന് എം.എൽ.എ നിർവഹിക്കും. 'സാമ്പത്തിക സംവരണം സവർണാധിപത്യ ചിന്തയുടെ പ്രതിഫലനം' പറവൂർ: രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന സാമ്പത്തിക സംവരണം സവർണാധിപത്യ ചിന്തയുടെ പ്രതിഫലനമാെണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശശി പന്തളം. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സാമ്പത്തിക പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണത്തിന് ഇടത് സർക്കാരടക്കം പിന്തുണ നൽകുന്നത് ദലിത് -പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനയാണ്. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തുടരുന്ന മൗനം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്. ഇത് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിൽ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സമദ് നെടുമ്പാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്റിൻ, ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. സദഖത്ത്, വൈപ്പിൻ മണ്ഡലം പ്രസിഡൻറ് സാജൻ ചെറായി, വനിതവിഭാഗം ജില്ല കൺവീനർ ആബിദ വൈപ്പിൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് കെ.വൈ. ഇബ്രാഹീം സ്വാഗതവും കളമശ്ശേരി മണ്ഡലം പ്രസിഡൻറ് നിസാർ കളമശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.