പച്ചക്കറികൾ കേരളത്തിൽ നിന്നുതന്നെ ^വ്യാപാരികൾ

പച്ചക്കറികൾ കേരളത്തിൽ നിന്നുതന്നെ -വ്യാപാരികൾ തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ സദ്യക്ക് ആവശ്യമായ പച്ചക്കറികൾ തമിഴ്നാട്ടിൽനിന്നും എത്തിച്ചവ എന്ന വാർത്ത തെറ്റാണെന്ന് പച്ചക്കറി മൊത്ത വ്യാപാരികൾ. ഉത്രം തിരുന്നാളിനുള്ള മാമ്പഴ കാളനുള്ള 600 കിലോ ചന്ദ്രക്കാരൻ മാമ്പഴം, ചക്കതോരൻ ഉണ്ടാക്കാനുള്ള ഇടിയൻ ചക്കയും കേരളത്തിൽ ലഭിക്കാത്തതിനാൽ എല്ലാം തമിഴ്‌നാട്ടിൽനിന്ന് എത്തിച്ചവയാണെന്നായിരുന്നു ആരോപണം. തിരുവാണിയൂരിൽനിന്നും മറ്റ് പ്രാന്തപ്രദേശങ്ങളിൽ നിന്നുമായിട്ടാണ് ഇടിയൻ ചക്ക എത്തിച്ചുനൽകിയത്. അതും സൗജന്യമായിട്ടാണ്. എന്നിട്ടും ഇത്തരത്തിൽ ഒരു വാർത്ത വന്നത് ഖേദകരമാണെന്നും പച്ചക്കറി മൊത്ത വ്യാപാരികൾ പറഞ്ഞു. നായ്ശല്യം രൂക്ഷം; വളർത്തുമൃഗങ്ങളെ കൊന്നു പള്ളുരുത്തി: പെരുമ്പടപ്പിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. എം.എ. മാത്യു റോഡിൽ സ​െൻറ് ജേക്കബ്സ് ചാപ്പലിന് സമീപം ജൂഡിയുടെ വീട്ടിലെ ആറ് കോഴികളെയാണ് നായ്ക്കൾ കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസം സമീപത്തെ സാജിദയുടെ വീട്ടിൽ നാലു മുയലുകളെയും നായ്ക്കൾ കൊന്നിരുന്നു. കൂടുകൾ തകർത്താണ് രണ്ടിടത്തും വളർത്തുമൃഗങ്ങളെ കൊന്നത്. മേഖലയിൽ രാത്രികാലങ്ങളിൽ തെരുവ്നായ്ക്കളുടെ ശല്യം ഏറിയിരിക്കയാണെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.