മൂലമ്പിള്ളി പാക്കേജ്: പുനരധിവാസ ​േപ്ലാട്ടുകൾ കൈമാറി

കൊച്ചി: വല്ലാർപാടം കണ്ടെയ്നർ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സർക്കാർ 2009, 2011 കാലഘട്ടത്തിൽ തുതിയൂർ ഇന്ദിര നഗറിൽ പട്ടയം കൊടുത്ത പ്ലോട്ടുകൾ അളന്നുതിരിച്ച് ഭൂഉടമകൾക്ക് കൈമാറി. മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂർ, ഏലൂർ, മഞ്ഞുമ്മൽ, കടുങ്ങല്ലൂർ വില്ലേജുകളിൽ പെട്ട 118 കുടുംബങ്ങൾക്ക് സ്ഥലം അനുവദിച്ചതിൽ 105 പ്ലോട്ടാണ് കൈമാറിയത്. കോഓഡിനേഷൻ കമ്മിറ്റി പുനരധിവാസ മേൽനോട്ട സമിതിയിൽ നിരന്തരം ഈ വിഷയം ഉന്നയിച്ചതി​െൻറ അടിസ്ഥാനത്തിൽ ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുടെ നിർദേശപ്രകാരം ജില്ല സർേവ സൂപ്രണ്ട് അജയകുമാറി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഒരാഴ്ചയായി സർവേ ജോലി നടത്തിയത്. കോഒാഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്ലോട്ട് വിതരണ പരിപാടിയിൽ സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുനരധിവാസ പാക്കേജി​െൻറ മറ്റ് ആനുകൂല്യങ്ങളായ, ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽനിന്ന് ഒരാൾക്ക് സർക്കാർ ജോലി, വീട് പണിയുന്നത് വരെയുള്ള വാടകക്കുടിശ്ശിക എന്നിവ നേടിയെടുക്കാൻ ഒഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളും ഒരുമിച്ച് നിലകൊള്ളണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കെ.എം. മാത്യു, വി.പി. വിത്സൻ, നൗഷാദ്, കുരുവിള മാത്യൂസ്, വി.കെ. അബ്ദുൾ ഖാദർ, ഏലൂർ ഗോപിനാഥ്, എം.എൻ. ഗിരി, പത്മാവതി, പി.ഉണ്ണികൃഷ്ണൻ, ജോർജ് അമ്പാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.