മണ്ണഞ്ചേരി: 'അനുമതി'യില്ലാതെ പ്രവർത്തനംതുടങ്ങിയ 'വിദേശമദ്യ വിൽപനശാല'ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സംഭവമ റിഞ്ഞെത്തിയ പൊലീസ്സംഘം ഷൂട്ടിങ് ലൊക്കേഷനാണെന്ന വിശദീകരണം നൽകിയപ്പോൾ പ്രതിഷേധം കൂട്ടച്ചിരിയായി. ബുധനാഴ്ച രാവിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പാതിരപ്പള്ളിയിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. ഷിജിത്ത് സംവിധാനം ചെയ്യുന്ന 'ഗ്രാൻഡ് ഫാദർ' സിനിമയുടെ ചിത്രീകരണമാണ് പാതിരപ്പള്ളിയിൽ നടന്നത്. കഴിഞ്ഞമാസം വരെ മാവേലിസ്റ്റോർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ബുധനാഴ്ച വിദേശമദ്യഷോപ്പായി മാറിയത്. ഒരുരാത്രി കൊണ്ടാണ് ഷൂട്ടിങ്സംഘം നാട്ടുകാരെ കറക്കിയ മദ്യശാല രൂപപ്പെടുത്തിയത്. ജയറാം, ബാബുരാജ്, ധർമജൻ ബോൾഗാട്ടി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന സിനിമയിൽ ധർമജൻ മദ്യം വാങ്ങാനെത്തുന്ന രംഗം ചിത്രീകരിക്കാനാണ് വിദേശമദ്യ വിൽപനശാല ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.