പുസ്​തകത്താളിലെ കൃഷിയറിവുകൾ പ്രാവർത്തികമാക്കിയപ്പോൾ കൊയ്​തത്​ നൂറുമേനി

മുഹമ്മ: പുസ്തകത്താളുകളിലെ കൃഷിയറിവുകൾ മണ്ണിൽ പ്രാവർത്തികമാക്കിയപ്പോൾ വിളഞ്ഞത് കാബേജും തക്കാളിയും വഴുതനയും വെണ്ടയും പടവലവും പച്ചമുളകും ചീരയും ക്വാളിഫ്ലവറും. മുഹമ്മ സി.എം.എസ്.എൽ.പി സ്കൂൾ വിദ്യാർഥികളാണ് 30 സ​െൻറിൽ ഹരിതസമൃദ്ധിയുടെ നിറകണിയൊരുക്കിയത്. പ്രളയത്തിൽ കൃഷി നശിച്ചെങ്കിലും നിരാശരാകാതെ വീണ്ടും വിത്തുപാകിയും തൈനട്ടും അവർ നൂറുമേനി വിളവെടുത്തു. രണ്ടാം ക്ലാസ് എ, സി ഡിവിഷനിലെ കുട്ടികളാണ് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. കൃഷി തുടങ്ങാൻ പണം തടസ്സമായപ്പോൾ സ്കൂളിനെ സ്നേഹിക്കുന്നവർ മുൻകൂറായി പണം നൽകി സഹായിച്ചു. വിളവെടുപ്പി​െൻറ ഒരു പങ്ക് നൽകാമെന്ന കരാറിലായിരുന്നു കൈത്താങ്ങ്. തൈ നടാനുള്ള ഗ്രോ ബാഗ് സൗജന്യമായി നൽകിയും കുരുന്നുകളുടെ ഉദ്യമത്തിന് പിന്തുണയേകി. കഞ്ഞിക്കുഴിയിലെ കർഷകരായ ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന നടേശും മറ്റു കൃഷി ഉദ്യോഗസ്ഥരും പ്രധാന അധ്യാപിക ജോളി തോമസും പി.ടി.എ ഭാരവാഹികളും നിർദേശങ്ങൾ നൽകി. സ്കൂൾ ഉച്ചഭക്ഷണ ആവശ്യത്തിനായി കുട്ടികൾ വിളയിച്ച പച്ചക്കറികളാണ് ഉപയോഗിക്കുന്നത്‌. മിച്ചം വരുന്നവ വിൽപന നടത്തും. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ഹരിത വിദ്യാലയം പുരസ്കാരവും സ്കൂളിന് ലഭിച്ചു. 300 ചുവട് കാബേജി​െൻറ വിളവെടുപ്പ് നടൻ അനൂപ് ചന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. സുധീർ അധ്യക്ഷത വഹിച്ചു. എസ്.എൽ.പുരം സഹകരണ ബാങ്ക് പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ, പ്രധാനാധ്യാപിക ജോളി തോമസ് തുടങ്ങിയർ സംസാരിച്ചു. പ്രളയം തകർത്ത ഗ്രന്ഥശാല പുനർനിർമിച്ച് സമൂഹമാധ്യമ കൂട്ടായ്മ കുട്ടനാട്: മഹാപ്രളയത്തിൽ തകർന്ന കുട്ടനാട്ടിലെ ചതുർത്ഥ്യാകരി യുവഭാവന ഗ്രന്ഥശാല പുനരുദ്ധാരണത്തിന് തിരുവനന്തപുരം കേന്ദ്രമായ സമത സമൂഹമാധ്യമ കൂട്ടായ്മയുടെ കൈത്താങ്ങ്. പ്രളയത്തിൽ ഗ്രന്ഥശാല കെട്ടിടം, ഫർണിച്ചർ, പുസ്തകങ്ങൾ എന്നിവ പൂർണമായും നശിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി കേരളത്തിനകത്തും പുറത്തുനിന്നുമുള്ള മലയാളികളിൽനിന്ന് സമാഹരിച്ച ഒരുലക്ഷം രൂപകൊണ്ടാണ് ഗ്രന്ഥശാലക്ക് പുസ്തകങ്ങളും ഫർണിച്ചറുകളും വാങ്ങുന്നത്. കേരളത്തിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളികളുടെ ഫേസ്ബുക്, വാട്‌സ്ആപ് കൂട്ടായ്മയാണ് സമത. വെള്ളിയാഴ്ച വൈകീട്ട് നാലിന് അഞ്ചങ്ങാടി ജങ്ഷന് സമീപം ബിനോയ് വിശ്വം എം.പി വിതരണോദ്ഘാടനം നിർവഹിക്കും. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എസ്. ജതീന്ദ്രൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് മലയിൻകീഴ് ശശികുമാർ, സെക്രട്ടറി കെ.വി. ഷാജിലാൽ, ഗ്രന്ഥശാല സെക്രട്ടറി ടി.എസ്. പ്രദീപ് കുമാർ, ലേഖ കാവാലം തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.