സാംസ്കാരിക യാത്ര ഇന്ന് ജില്ലയിൽ

കൊച്ചി: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രക്ക് മുന്നോടിയായി ആര്യാടൻ ഷൗക്കത് ത് നയിക്കുന്ന 'വെളിച്ചത്തിലേക്ക് നടക്കാം' സാംസ്കാരിക നവോത്ഥാന ജാഥ വെള്ളിയാഴ്ച ജില്ലയിലെത്തും. ആലുവ, കാക്കനാട്, മുവാറ്റുപുഴ എന്നീ മൂന്ന് മേഖലകളിൽ ജാഥക്ക് സ്വീകരണം നൽകുമെന്ന് ജില്ല ചെയർമാൻ എച്ച്. വിൽഫ്രഡ്, വൈസ് ചെയർമാൻ വി.എസ്. ദിലീപ് കുമാർ എന്നിവർ അറിയിച്ചു. ആലുവയിൽ രാവിലെ 10ന് നടക്കുന്ന സാംസ്കാരിക സദസ്സ് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് മൂവാറ്റുപുഴയിലെ സ്വീകരണം മുൻ എം.എൽ.എ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.