സ്കോളർഷിപ്​ അപേക്ഷകൾ സ്വീകരിക്കും

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഹയർ സെക്കൻഡറി തലത്തിൽ സംസ്കൃതം രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാർഥി കളിൽനിന്ന് 2018-19 വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കും. 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 10, 11 ക്ലാസുകളിൽ വാർഷിക പരീക്ഷയിൽ ആകെ ലഭിച്ച മാർക്ക്, സംസ്കൃതം പരീക്ഷക്ക് ലഭിച്ച മാർക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സ്കോളർഷിപ് നിശ്ചയിക്കുക. തുല്യ മാർക്ക് വരുകയാണെങ്കിൽ ജില്ല/സംസ്ഥാനതല സംസ്കൃത കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം നേടിയ വിദ്യാർഥികൾക്ക് മുൻഗണന നൽകും. അപേക്ഷഫോറം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട വിലാസം, നോഡൽ ഓഫിസർ, സംസ്കൃത പ്രചാരണവിഭാഗം, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി, എറണാകുളം ജില്ല, പിൻ- 683 574. ഫോൺ: 0484-2463380.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.