അന്താരാഷ്​ട്ര പാലിയേറ്റിവ് കെയർ സമ്മേളനം എട്ടുമുതൽ ആലുവയിൽ

കൊച്ചി: രാജ്യത്തെ പാലിയേറ്റിവ് കെയർ സംരംഭങ്ങളുടെ പൊതുവേദിയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ സമ്മേളനം എട്ട്, ഒമ്പത്, 10 തീയതികളിൽ ആലുവ കീഴ്മാട് എയ്‌ലി ഹിൽസ് കാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എട്ടിന് വൈകീട്ട് അഞ്ചിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. ഐ.എ.പി.സി ദേശീയ പ്രസിഡൻറ് ഡോ.മേരി ആൻ മുക്കാടൻ അധ്യക്ഷത വഹിക്കും. മൂന്ന് വേദിയിലായി 46 സെഷനുകളിൽ പ്രമുഖർ സംസാരിക്കും. പോസ്റ്റർ പ്രസേൻറഷൻ, ഓറൽ പ്രസേൻറഷൻ, വിഡിയോ പ്രസേൻറഷൻ തുടങ്ങിയ മത്സരങ്ങളും നടക്കും. സാർക് രാജ്യങ്ങളിലെ മികച്ച പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്ക് കാൻസർ എയിഡ് സൊസൈറ്റി നൽകുന്ന അവാർഡ് ഡോ.സബിത ബട്ടോലക്ക് അൻവർ സാദത്ത് എം.എൽ.എ കൈമാറും. പാലിയേറ്റിവ് പ്രവർത്തന മികവിനുള്ള ബ്രൂസ് ഡേവിഡ് സ്വർണമെഡൽ ഡോ.അനീഷ് ദാസ് ഗുപ്തക്ക് ഐ.എ.പി.സി ദേശീയ സെക്രട്ടറി ഡോ.അഭിജിത് ദാം സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ. സി.എം. ഹൈദരാലി, കൺവീനർ കെ.കെ. ബഷീർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.