കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ രണ്ട് ഇേൻറൺഷിപ് െട്രയിനികളെ 45 ദിവസം മുതൽ ആറുമാസംവരെ നിയമിക്കുന്നതിന് ഇൗ മാസം 12ന് രാവിലെ 11ന് സർവകലാശാല ആസ്ഥാനത്ത് നടത്തുന്നു. പബ്ലിക് റിലേഷൻസ്, മാസ് കമ്യൂണിക്കേഷൻ, ജേണലിസം കോഴ്സുകളിൽ ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. മേൽപറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മലയാളം, ഇംഗ്ലീഷ്, സംസ്കൃതം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ബിരുദാനന്തര ബിരുദക്കാർക്ക് 6500രൂപയും ബിരുദക്കാർക്ക് 4500 രൂപയും സ്റ്റൈപൻഡ് ലഭിക്കും. 25 വയസ്സിൽ കവിയരുത്. അർഹരായവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.