ജനല്‍ക്കമ്പി അറുത്ത് ദമ്പതികളുടെ അഞ്ചുപവന്‍ കവര്‍ന്നു

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ വീടി​െൻറ പിന്‍വശെത്ത ജനല്‍ക്കമ്പി അറുത്ത് ഉള്ളില്‍ കയറി മോഷ്ടാവ് അഞ്ചുപവന്‍ കവര്‍ന്നു. രായമംഗലം ശ്രേയസ് കണ്ണോത്ത് വീട്ടില്‍ അശോക​െൻറയും ഭാര്യ ഗംഗയുെടയും കഴുത്തില്‍ കിടന്ന സ്വര്‍ണമാലകളാണ് കവര്‍ന്നത്. വ്യാഴാഴ്ച പുലർച്ച 2.15നാണ് സംഭവം. പിന്‍ഭാഗത്തെ ജനലി​െൻറ കമ്പിയറുത്ത് ഹാളില്‍ പ്രവേശിച്ച മോഷ്ടാവ് ഉറങ്ങുകയായിരുന്ന ദമ്പതികളുടെ മാല പൊട്ടിച്ചെടുത്തശേഷം അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെട്ടു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കുറുപ്പംപടി പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പെരുമ്പാവൂര്‍ മേഖലയില്‍ സമാനരീതിയില്‍ നിരവധി മോഷണം നടന്നിട്ടുണ്ട്. ഇവയെല്ലാം ചെയ്തത് ഒരാളാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.