കൊച്ചി: ബാലഗോകുലം സ്ഥാപകൻ എം.എ. കൃഷ്ണെൻറ നവതിയാഘോഷം വെള്ളിയാഴ്ച എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെൻററില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് അഖില ഭാരതീയ ബൗദ്ധിക്പ്രമുഖ് സ്വാന്ത് രഞ്ജന്‍ ഉദ്ഘാടനം ചെയ്യും. മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയാകും. 4.30ന് നടക്കുന്ന സമാപനസഭ മാതാ അമൃതാനന്ദമയീമഠം അന്താരാഷ്ട്ര സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം മേഖല അധ്യക്ഷന്‍ ജി. സതീഷ് കുമാര്‍, മേലേത്ത് രാധാകൃഷ്ണന്‍, പി.കെ. വിജയരാഘവന്‍, എം.കെ. സതീശന്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. നവകേരള സാംസ്‌കാരികയാത്ര ജില്ലയില്‍ കൊച്ചി: പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന നവകേരള സാംസ്‌കാരികയാത്ര വെള്ളിയാഴ്ച ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 9.30ന് മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ ജാഥക്ക് സ്വീകരണം നല്‍കും. ഡോ. കെ.എസ്. രവികുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ജി. പൗലോസ് അധ്യക്ഷത വഹിക്കും. പിന്നീട് ഇടപ്പള്ളിയിലാണ് സ്വീകരണം. ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രത്തില്‍ ഉച്ചക്ക് രണ്ടിന് സമ്മേളനം നടക്കും. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യും. പ്രഫ. എം.കെ. സാനു അധ്യക്ഷത വഹിക്കും. എഴുത്തുകാരി ഡോ. എം. ലീലാവതിയെ ആദരിക്കും. പറവൂര്‍ ടൗണില്‍ ആറിന് നടക്കുന്ന സ്വീകരണസമ്മേളനം സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. സിപ്പി പള്ളിപ്പുറം അധ്യക്ഷത വഹിക്കും. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ജോഷി ഡോണ്‍ ബോസ്‌കോ, വൈസ് പ്രസിഡൻറുമാരായ കെ. രവിക്കുട്ടന്‍, ഡോ. സുലേഖ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.