കെ.പി.എസ്.ടി.എ ജില്ല സമ്മേളനം

കൊച്ചി: കെ.പി.എസ്.ടി.എ റവന്യൂ ജില്ല സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ കോലഞ്ചേരി എം.സി ഹാളില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് കേളികൊട്ട് എന്ന പേരില്‍ കലാജാഥ വെണ്ണിക്കുളം സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കും. വൈകീട്ട് പൊതുസമ്മേളനം കെ.പി.എ.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ബേബി അറയ്ക്കൽ അധ്യക്ഷത വഹിക്കും. ശനിയാഴ്ച രാവിലെ 9.30ന് പ്രതിനിധിസമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ നിബു കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. 10.30ന് പൊതുസമ്മേളനം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസസമ്മേളനം വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30ന് യാത്രയയപ്പ് സമ്മേളനം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ബേബി അറക്കല്‍, സാദത്, ജീന്‍ സെബാസ്റ്റ്യന്‍ എന്നിവർ പങ്കെടുത്തു. വൈദ്യുതി നിയമഭേദഗതി ചര്‍ച്ച കൊച്ചി: കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എഡ്രാക്കുമായി സഹകരിച്ച് വൈദ്യുതി നിയമഭേദഗതി, കേരളത്തി​െൻറ വൈദ്യുതിനയം, താരിഫ് പരിഷ്‌കരണ നടപടികള്‍ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. എറണാകുളം മെഡിക്കല്‍ സ​െൻററിന് സമീപമുള്ള ഡോണ്‍ബോസ്‌കോ കള്‍ചറല്‍ സ​െൻററില്‍ ശനിയാഴ്ച രാവിലെ 9.30ന് മന്ത്രി എം.എം. മണി സെമിനാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പി. രംഗദാസ പ്രഭു, എം.ഡി. വര്‍ഗീസ്, മനു ഭാസ്‌കര്‍, സി.കെ. ജോസഫ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.