മൂവാറ്റുപുഴ: കക്കടാശ്ശേരി-ചേലച്ചുവട് വരെ നീളുന്ന നിര്‍ദിഷ്ട സംസ്ഥാന പാത പദ്ധതി വേഗത്തിലാക്കാൻ വഴി തെളിയുന്ന ു. കക്കടാശ്ശേരി പാതയുടെ ഭാഗമായ വണ്ണപ്പുറം മുതല്‍ ചേലച്ചുവട് വരെയുള്ള 28 കിലോമീറ്റര്‍ റോഡ് ആലപ്പുഴ-മധുര സംസ്ഥാന ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി,12 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതോടെയാണിത്. ആലപ്പുഴയില്‍നിന്നും ആരംഭിച്ച് മുഹമ്മ-തണ്ണീര്‍മുക്കം-തലയോലപ്പറമ്പ്-പെരുവ-മുത്തോലപുരം-മാറിക-വഴിത്തല-കോലാനി-തൊടുപുഴ- വണ്ണപ്പുറം-ചേലച്ചുവട്-നെടുംകണ്ടം-തൂക്കുപാലം-കമ്പംമേട് വഴി മധുരയിലേക്ക് 115 കിലോമീറ്റര്‍ ദൂരമുള്ള സംസ്ഥാന പാതയാണ്. നിലവിലുള്ള റോഡ് വീതി കൂട്ടി ഉടന്‍ നിർമാണം ആരംഭിക്കും. കക്കടാശ്ശേരി മുതല്‍ വണ്ണപ്പുറം വരെയുള്ള റോഡ് വീതികൂട്ടി വികസിപ്പിച്ചാല്‍ കുറഞ്ഞ ദൂരംകൊണ്ട് എറണാകുളം-മൂവാറ്റുപുഴ റൂട്ടിലൂടെ ഇടുക്കിയിലേക്കും മധുരയിലേക്കും യാത്രചെയ്യാം. മൂവാറ്റുപുഴയില്‍ നിന്നും കക്കടാശ്ശേരി-പോത്താനിക്കാട്- വണ്ണപ്പുറം-വെണ്മണി വഴി ചേലച്ചുവട് വരെയെത്തുന്ന ഈ പാത യാഥാർഥ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എല്‍ദോസ് പുത്തന്‍പുര, എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.