അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികളും വ്യാപാരികളും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്ക്. പുന്നപ്ര ഗലീല ിയോ കടപ്പുറത്താണ് സംഭവം. മത്സ്യമെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ വ്യാപാരികളായ സമദ്, റിയാസ്, ഷെഫീക്ക് എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കണ്ടുപിടിക്കുന്നതുവരെ കടപ്പുറത്തുനിന്ന് മത്സ്യമെടുക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുമെന്ന് വ്യാപാരികൾ അറിയിച്ചു. പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.