വെളിയത്തുനാട്: ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ വെളിയത്തുനാട് മേഖലയ ിൽ പ്രളയ പുനരധിവാസ ധനസഹായ വിതരണം നടത്തി. പറവൂർ ഏരിയ പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. ടി.എ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. കരുമാല്ലൂർ പഞ്ചായത്ത് അംഗങ്ങളായ നസീർ പാത്തല, വാഹിദ അബ്ദുൽ ലത്തീഫ്, എ.എം. അബു, ആലങ്ങാട് പഞ്ചായത്ത് അംഗം പി.എസ്. ജഗദീശൻ, പാറാന െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി പി.ബി. അബ്ദുല്ല, അടുവാതുരുത്ത് െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു. എം.കെ. അബ്ദുറഹ്മാൻ സ്വാഗതവും പി.എ. അബൂബക്കർ സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.