കൊച്ചി: ഇന്ത്യയിലെ നഴ്സുമാരുടെ ദേശീയ സംഘടനയായ ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഒാഫ് ഇന്ത്യ (ടി.എൻ.എ.െഎ) കേരള ഘടകം മാധ്യ മ അവാർഡിന് അപേക്ഷ ക്ഷണിച്ചു. നഴ്സിങ് സംബന്ധമായ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിലെ ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനം, ലേഖനപരമ്പര, റിപ്പോർട്ട് എന്നിവയും കേരളത്തിലെ ദൃശ്യമാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്ത പരിപാടികളുമാണ് അവാർഡിന് പരിഗണിക്കുക. 2017 ജനുവരി ഒന്നിനും 2018 ഡിസംബർ 31നും ഇടക്കുള്ള കാലയളവിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം നടത്തുകയോ ചെയ്തവക്കാണ് പുരസ്കാരം. റിപ്പോർട്ടിൽ പേര് ചേർത്തിട്ടില്ലെങ്കിൽ സ്ഥാപനത്തിെൻറ മേലധികാരിയുടെ ഇതുസംബന്ധിച്ച സാക്ഷ്യപത്രം സമർപ്പിക്കണം. അവാർഡിന് അപേക്ഷിക്കുന്ന പത്രമാധ്യമ പ്രവർത്തകർ പത്രത്തിെൻറ ഒരു കോപ്പി വീതവും ദൃശ്യമാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കുന്നവർ പ്രസ്തുത പ്രോഗ്രാമിെൻറ സീഡിയുടെ ഒരു കോപ്പിയും അടക്കം 2019 ഫെബ്രുവരി 10ന് മുമ്പ് ലഭിക്കത്തക്കവിധം പ്രസിഡൻറ്, ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഒാഫ് ഇന്ത്യ, ജെ.ഡി.ടി ഇസ്ലാം കോളജ് ഒാഫ് നഴ്സിങ്, വെള്ളിമാട്കുന്ന് (പി.ഒ), കോഴിക്കോട് -673012, ഇ-മെയിൽ: keralatnai@gmail.com (േഫാൺ: 97440 03100) എന്ന വിലാസത്തിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.