ഫോർട്ട്കൊച്ചി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചിത്രകാരി ബെൻസി ആൻറണി നടത്തുന്ന ചിത്രപ്രദർശനം 'ഗ്രീൻ ആർട്ട്' ഫോർട്ട്കൊച്ചി പൈതൃക ജയിൻ ഗാലറിയിൽ തുടങ്ങി. െകാച്ചി എം.എൽ.എ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ഇതിവൃത്തമാക്കിയ 30 ചിത്രമാണ് പ്രദർശനത്തിനുള്ളത്. ഫോർട്ട്കൊച്ചി ബസിലിക്ക റെക്ടർ ഫാ. ജോപ്പൻ അണ്ടിശ്ശേരിൽ, കൗൺസിലർമാരായ ഷൈനി മാത്യു, ഷീബ ലാൽ, ബെന്നി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. 15 ദിവസം നീളുന്ന പ്രദർശനം ഇൗ മാസം 16ന് സമാപിക്കും. രാവിലെ 11മുതൽ അഞ്ചുവരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.