ഉപതെരഞ്ഞെടുപ്പ്​: വൈറ്റില ജനതയിൽ പ്രചാരണം ഉൗർജിതം

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചി നഗരസഭയിലെ വൈറ്റില ജനതയിൽ (52-ാം ഡിവിഷൻ) പ്രചാരണ പ്രവർത്തനങ്ങൾ ഉൗർജിതമായി. കൗൺസിലറായിരുന്ന കെ.പി.സി.സി സെക്രട്ടറി എം. പ്രേമചന്ദ്ര​െൻറ നിര്യാണെത്ത തുടർന്നാണ് ഇവിടെ തെരെഞ്ഞടുപ്പ് വേണ്ടിവന്നത്. നിലവിലെ ഭരണത്തിൽ മാറ്റം ഒന്നും ഉണ്ടാക്കില്ലെങ്കിലും 14ന് നടക്കുന്ന വോെട്ടടുപ്പിനെ മൂന്ന് മുന്നണിയും പ്രാധാന്യത്തോടെയാണ് കാണുന്നത്. കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി പ്രസിഡൻറായ ഷെൽബി ആൻറണിയാണ് യു.ഡി.എഫി​െൻറ സീറ്റ് നിലനിർത്താൻ രംഗത്തുള്ളത്. എ.ഐ.വൈ.എഫ് തൃക്കാക്കര മണ്ഡലം പ്രസിഡൻറായ ബൈജു തോട്ടാളിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. വൈറ്റില എൻ.എസ്.എസ് കരയോഗം ജോയൻറ് സെക്രട്ടറിയായ പി.കെ. ഗോകുലനാണ് എൻ.ഡി.എ സ്ഥാനാർഥി. ടോക് എച്ച് െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയായ ഫോജി ജോണാണ് ആം ആദ്‌മി പാർട്ടി സ്ഥാനാർഥി. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് പ്രധാന പോരാട്ടം. കഴിഞ്ഞതവണ പ്രേമചന്ദ്രനോട് 19 വോട്ടിന് തോറ്റ ബൈജുവിനെതന്നെ കളത്തിലിറക്കി ഡിവിഷൻ പിടിച്ചെടുക്കാനുള്ള ഉൗർജിത ശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നത്. എന്നാൽ, ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്ന തികഞ്ഞ വിശ്വാസത്തിലാണ് യു.ഡി.എഫ്. ലത്തീൻ കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള ഡിവിഷൻ എന്നും യു.ഡി.എഫി​െൻറ ഉറച്ച കോട്ടയായിരുന്നു. വിമതഭീഷണിയാണ് കഴിഞ്ഞതവണ ഭൂരിപക്ഷം കുറയാൻ ഇടയാക്കിയത്. നിയമസഭ െതരഞ്ഞെടുപ്പിൽ പി.ടി. തോമസിന് ഡിവിഷനിൽനിന്ന് 1600 വോട്ടി​െൻറ ഭൂരിപക്ഷം ലഭിച്ചു എന്നതും യു.ഡി.എഫി​െൻറ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഡിവിഷനിൽ പ്രേമചന്ദ്രൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ബലത്തിൽ 500ൽ കുറയാത്ത ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷ. കൊതുകു ശല്യം, മാലിന്യം എന്നിവ പരിഹരിക്കുന്നതിലെ വീഴ്ച അടക്കം ഭരണസമിതിയുടെ നിഷ്ക്രിയത്വമാണ് എൽ.ഡി.എഫ് പ്രധാന പ്രചാരണ വിഷയം. യു.ഡി.എഫ് പ്രവർത്തകർ ഇതിനകം രണ്ടുവട്ടം വീടുകൾ കയറിയിറങ്ങിക്കഴിഞ്ഞു. കൗൺസിലർമാരുടെ സ്പെഷൽ സ്ക്വാഡും വീടുകൾ കയറി. ചൊവ്വാഴ്ച വനിതകളുടെ പ്രത്യേക സ്ക്വാഡും വീടുകൾ കയറി വോട്ടു ഉറപ്പിക്കും. ചൊവ്വാഴ്ച മുതൽ കുടുംബയോഗങ്ങളും തുടങ്ങി. മുൻ എം.എൽ.എ ഡൊമിനിക് പ്രസേൻറഷനും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. സാബുവിനുമാണ് ഡിവിഷനിലെ പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല. ഡി.സി.സി ഭാരവാഹികൾ എല്ലാം പ്രചാരണരംഗത്ത് സജീവമായുണ്ട്. സി.പി.െഎ നേതാവ് വിപിൻ ചന്ദ്രൻ ചെയർമാനും മുൻ കൗൺസിലറും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ. ശിവൻ കൺവീനറുമായ കമ്മിറ്റിയാണ് എൽ.ഡി.എഫി​െൻറ പ്രചാരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഡിവിഷൻതല കൺെവൻഷനുശേഷം നാല് ബൂത്തിലെയും കൺെവൻഷനും ഇതിനകം നടത്തിക്കഴിഞ്ഞതായി കെ.കെ. ശിവൻ പറഞ്ഞു. സ്ഥാനാർഥിയും പ്രവർത്തകരും ഒരുവട്ടം വീടുകൾ കയറിയിറങ്ങി വോട്ട് അഭ്യർഥിച്ചു. ഇപ്പോൾ രണ്ടാം ഘട്ട പര്യടനം നടക്കുകയാണ്. ഒപ്പം കുടുംബയോഗങ്ങളും നടന്നുവരുന്നു. 74 ഡിവിഷനുള്ള കോർപറേഷൻ കൗൺസിലിൽ യു.ഡി.എഫ് 38, എൽ.ഡി.എഫ് 33 ബി.ജെ.പി 2 എന്നിങ്ങനെയാണ് കക്ഷിനില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.