കൊങ്ങോർപിള്ളി ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.എമ്മിന്​ വിജയം

ആലങ്ങാട്: കൊങ്ങോർപിള്ളി ഫാർമേഴ്സ് ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വിജയം. യു.ഡി.എഫ് പാനലിനെക്കാൾ ഇരട്ടിയോളം വോട്ടുകൾ നേടിയാണ് സി.പിഎം പാനൽ വിജയിച്ചത്. സ്ഥാനാർഥി നിർണയം സംബസിച്ച് മുന്നണിയിൽ തർക്കം ഉണ്ടായതോടെ സി.പി.ഐ അംഗങ്ങൾ മുന്നണിയിൽനിന്ന് വിട്ടുനിന്നെങ്കിലും ഭരണം സി.പി.എം ഒറ്റക്ക് പിടിച്ചു. ജയിംസ് പേരേപ്പറമ്പിൽ, ജെയിൻ ജെ.മൂലൻ, കെ.വി. ജസ്റ്റിൻ, ടി.എസ്. നിഷാദ്, കെ.പി. മുഹമ്മദ് ഇക്ബാൽ, വിൻസൻറ് കരിക്കശ്ശേരി, വി.എം. ഷംസുദ്ദീൻ, പി.സി. സുരേഷ്, സുന്ദരേശൻ മാസ്റ്റർ, കെ.ജി. ഹരി, ഉഷ ആനന്ദ ശിവറാം, മല്ലിക ശിവൻ, ശാരി സുരേഷ്, മനോജ് നിരത്തിൽ എന്നിവരാണ് വിജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.