രവി പൂജാരിയെ വിട്ടുകിട്ടാൻ നടപടി സ്വീകരിച്ചു -ഐ.ജി വിജയ് സാഖറെ

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള നടപടി സംസ്ഥാന പൊലീസ് സ്വീകരിച്ചതായി ഐ.ജി വിജയ് സാഖറെ. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഫ്രിക്കയിലെ സെനഗലില്‍ നടന്ന പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്തില്‍പ്പെട്ട് മുനമ്പത്തുനിന്ന് പോയവരെക്കുറിച്ച് ഒരു വിവരവുമില്ല. തെക്കുകിഴക്കന്‍ ഭാഗത്തേക്കാണ് അവര്‍ പോയതെന്നാണ് കരുതുന്നത്. ഇവരുടെ കാര്യത്തില്‍ ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും സാഖറെ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.