മാരാരിക്കുളം: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സ്കൂൾ ജീവനക്കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കാട്ടൂർ കുന്നേൽ വീട്ടിൽ ഫ്രാൻസിസിനെതിരെയാണ് (53) മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജനുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ വാർഷിക പരിപാടിക്കുശേഷം പ്യൂണായ ഇയാൾ 14കാരനെ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം സ്കൂളിൽ ജോലിക്ക് വന്നെങ്കിലും പിന്നീട് പ്രതി ഒളിവിൽ പോയി. കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് വെൽഫെയറിൽ പരാതി നൽകിയതിനെത്തുടർന്ന് മണ്ണഞ്ചേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ മുഹമ്മദ് ലൈസാദിെൻറ നേതൃത്വത്തിൽ പൊലീസ് സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. ഇയാൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.