ഫിസിഷ്യന്‍മാരുടെ രാജ്യാന്തര സമ്മേളനം നാളെ മുതൽ കൊച്ചിയിൽ

കൊച്ചി: ഇന്ത്യയില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുമായി പതിനായിരത്തിലധികം ഫിസിഷ്യന്‍മാര്‍ പങ്കെടുക്കുന്ന അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ)യുടെ 74ാമത് വാര്‍ഷിക സമ്മേളനം ഇൗമാസം ഏഴുമുതല്‍ 10 വരെ ലുലു ബോള്‍ഗാട്ടി ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സ​െൻററില്‍ നടക്കും. വ്യാഴാഴ്ച വൈകീട്ട് 6.30ന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം നിർവഹിക്കും. 'ബ്ലെൻഡിങ് റിസര്‍ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ്' എന്ന പ്രമേയത്തിലാണ് നാലുദിവസത്തെ സമ്മേളനമെന്ന് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍ പറഞ്ഞു. ശാസ്ത്രീയ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, കേസ് അടിസ്ഥാനമാക്കിയുള്ള അവതരണങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സമ്മേളനം. യു.എസ്, യു.കെ, ആസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള അമ്പതോളം വിദഗ്ധ ഡോക്ടര്‍മാരും പ്രഫസര്‍മാരും വിവിധ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വാർത്തസമ്മേളനത്തിൽ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. റഫീഖ് മുഹമ്മദ്, ഡോ. കെ. ഹരി, ഡോ. ശ്യാമള മേനോന്‍, ഡോ. അനിത നമ്പ്യാര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.