കുമ്പളങ്ങിയിൽ തണ്ണീർതടം നികത്തി റിസോർട്ട് മാഫിയകൾ

പള്ളുരുത്തി: കുമ്പളങ്ങിയിൽ റിസോർട്ട് മാഫിയകളുടെ നേതൃത്വത്തിൽ വ്യാപകമായി തണ്ണീർത്തടം നികത്തുന്നു. കുമ്പളങ് ങി ഗ്രാമപഞ്ചായത്തിലെ പുത്തൻകരി പ്രദേശത്ത് പ്രവർത്തിക്കുന്ന റിസോർട്ടിന് വേണ്ടിയാണ് നികത്തൽ. സമീപത്തെ റിസോർട്ടി​െൻറ നിർമാണം ആരംഭിച്ചപ്പോൾ തന്നെ പ്രവേശന കവാടത്തിന് സമീപമുള്ള തണ്ണീർത്തടം നികത്തിയിരുന്നു. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോയും നൽകി. റിസോർട്ട് നിർമാണം പൂർത്തിയാകുന്ന മുറക്ക് നികത്തിയ ഭാഗം പൂർവ സ്ഥിതിയിലാക്കുമെന്ന് ഉടമകൾ പഞ്ചായത്തിന് സത്യവാങ്മൂലവും നൽകിയിരുന്നു. എന്നാൽ, നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചിട്ടും നികത്തിയ ഭാഗം പൂർവസ്ഥിതിയാക്കാൻ തയാറായില്ല. സ്റ്റോപ് മെമ്മോ നിലനിൽക്കുന്ന നികത്തു ഭൂമിയോടു ചേർന്ന് കിടക്കുന്ന ബാക്കിഭാഗമാണ് കഴിഞ്ഞ രാത്രി വീണ്ടും നികത്തിയത്. റിസോർട്ട് പ്രവർത്തനം ആരംഭിച്ച സമയത്ത് അനധികൃതമായി കെട്ടിട നമ്പറും ലൈസൻസും പഞ്ചായത്തിൽനിന്ന് കരസ്ഥമാക്കിയതായുള്ള പരാതിയും നിലനിൽക്കുന്നുണ്ട്. പഞ്ചായത്ത് അഡീഷനൽ ഡയറക്ടർ നടത്തിയ പരിശോധനയിൽ കെട്ടിടം സ്ഥാപിച്ചിരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തിയുള്ള നീക്കങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൈയേറിയ പ്രദേശം പൊലീസ് സന്ദർശിച്ചു. അനധികൃതമായി തോട് നികത്തി കാനനിർമാണം പളളുരുത്തി: കേന്ദ്ര സർക്കാറി​െൻറ അമൃത് നഗരം പദ്ധതിക്കായി അനുവദിച്ച തുക വിനിയോഗിച്ച് അനധികൃതമായി തോട് നികത്തി കാന നിർമാണം നടത്തുന്നതായി പരാതി. ഇടക്കൊച്ചി അക്വിനാസ് കോളജ് ബസ് സ്റ്റോപ് മുതൽ പാമ്പായ് മൂല വരെയാണ് കാനനിർമാണം നടക്കുന്നത്. പഷ്ണിത്തോട്ടിലെ ആഴം കൂട്ടുന്നതിനും, സൗന്ദര്യവത്കരണത്തിനുമായി 1. 49 കോടി കേന്ദ്ര ഫണ്ട് അനുവദിച്ചിരുന്നു. ഇതി​െൻറ ഭാഗമായി പഷ്ണിത്തോട്ടിലെ ചെളിനീക്കവും സൗന്ദര്യവത്കരണവും നടത്താതെ കാനനിർമാണം നടത്തിയതായാണ് നാട്ടുകാർ ആരോപിക്കുന്നത്. കാന നിർമാണത്തി​െൻറ ഭാഗമായി അക്വിനാസ് കോളജിന് മുന്നിലൂടെ കടന്നുപോകുന്ന നാലു മീറ്റർ ഉണ്ടായിരുന്ന തോട് കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിച്ച് നികത്തിയാണ് ഒരു മീറ്റർ വീതിയുള്ള കാന നിർമിക്കുന്നത്. നിലവിലുണ്ടായിരുന്ന കാനയുടെ വീതി കുറച്ച് നിർമിക്കുന്നത് അശാസ്ത്രീയമാണെന്നും മഴക്കാലത്ത് പ്രദേശത്തെ വെള്ളക്കെട്ടിലാക്കുമെന്നും നാട്ടുകാർ പറയുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം നിർമാണ പ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിൽതടയുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കൊച്ചി സ്വദേശിയും പൊതുപ്രവർത്തകനുമായ ജോസ് സനലി​െൻറ ഹരജിയിൽ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് നഗരസഭ സെക്രട്ടറിയോട് ഹൈകോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തോട് നികത്തുന്നതിനെതിരെ സമരം ആരംഭിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. അതേസമയം കിറ്റ്കോ തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിതെന്ന് ഡിവിഷൻ കൗൺസിലർ കെ.ജെ. ബേസിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.