ആർ.എസ്.പി ലെനിനിസ്​റ്റും ജെ.എസ്.എസും ഇനി ഒറ്റക്കെട്ട്

കൊച്ചി: ജോർജ് സെബാസ്റ്റ്യ​െൻറ നേതൃത്വത്തിലുള്ള ആർ.എസ്.പി ലെനിനിസ്റ്റ് പാർട്ടി എൽ.ഡി.എഫുമായുള്ള സഹകരണം അവസാനിപ്പിച്ച് ജെ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മതത്തി​െൻറ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള സി.പി.എമ്മി​െൻറ നെറികെട്ട രാഷ്ട്രീയത്തോടും മതവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിലപാടിനോടും യോജിക്കാനാവില്ലെന്ന് ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു. ജെ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സംസ്ഥാന നേതൃയോഗത്തി​െൻറ തീരുമാനത്തിന് കൊച്ചിയിൽ നടന്ന സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. വർഗീയതയെ ചെറുക്കാനും മതേതരത്വം നിലനിർത്താനും മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം അനിവാര്യമാണെന്ന തിരിച്ചറിവിൽനിന്നാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജെ.എസ്.എസ് ജന.സെക്രട്ടറി അഡ്വ. രാജൻ ബാബു, പ്രസിഡൻറ് ആർ. പൊന്നപ്പൻ, സതീഷ്കുമാർ മട്ടന്നൂർ, ടി. ഇബ്രാഹിം, സുനിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.