മട്ടാഞ്ചേരി: ഹാർബർ പാലത്തിെൻറ ക്രോസ് ബാർ തകരുന്നത് ഒഴിവിക്കാൻ ഫ്ലാഷൽ സോളാർ ലൈറ്റ് സ്ഥാപിച്ചു. ജൈൻ ഫൗണ്ടേഷെൻറ നേതൃത്വത്തിൽ ട്രാഫിക് പൊലീസിെൻറ അനുമതിയോടെയാണ് ലൈറ്റുകൾ സ്ഥാപിച്ചത്. പാലം മൂന്നുവർഷം മുമ്പ് നവീകരിച്ച് തുറന്നപ്പോൾ ബലക്ഷയം കണക്കിലെടുത്ത് ലോറികൾ അടക്കമുള്ള വലിയ വാഹനങ്ങൾ കയറാതിരിക്കാനാണ് പാലത്തിെൻറ രണ്ട് പ്രവേശന ഭാഗങ്ങളിലുമായി ക്രോസ് ബാറുകൾ സ്ഥാപിച്ചത്. രാത്രി ഇത് ശ്രദ്ധയിൽപെടാതെ വലിയ വാഹനങ്ങൾ കയറി ക്രോസ് ബാറുകൾ പലതവണ തകർന്നിട്ടുണ്ട്. ഇതോടെയാണ് ആറ് ചുവന്ന ലൈറ്റുകൾ തുടർച്ചയായി മിന്നിത്തെളിയുന്ന ലൈറ്റ് സ്ഥാപിച്ചത്. മുകേഷ് ജൈൻ, എം.എം. സലീം, അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.