ഗാന്ധി പ്രതിമ, ഓട്ടോസ്​റ്റാൻഡ്​ പുനഃസ്ഥാപിക്കാൻ മഹാത്മ പ്രവർത്തകരുടെ മാർച്ച്

മട്ടാഞ്ചേരി: കമാലക്കടവില്‍ റോ റോയില്‍ നിന്നുറങ്ങുന്ന വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതി​െൻറ പേരില്‍ പൊളിച്ചുനീക്കിയ ഗാന്ധിപ്രതിമയും സ്ഥലത്തെ ഓട്ടോ സ്റ്റാൻഡും പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാത്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ നഗരസഭ ഫോര്‍ട്ട്കൊച്ചി സോണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് നഗരസഭ ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം കെ.ബി. സലാം ഉദ്ഘാടനം ചെയ്തു. എം.കെ. സിയാദ് അധ്യക്ഷതവഹിച്ചു. മണ്‍സൂര്‍ അലി, ഷഫീക്ക് കത്തപ്പുര, സനില്‍ ഈസ, ആര്‍. ബഷീര്‍, ഇ.എ. ഹാരിസ്, അഷ്കര്‍ ബാബു, ആന്‍സില്‍ ആൻറണി, ഖലീല്‍ കൊച്ചങ്ങാടി, അന്‍സീര്‍, സഫ്വാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മദ്യലഹരിയിൽ ആക്രമണം, നാലുപേർക്ക് പരിക്ക് കളമശ്ശേരി: സ്വകാര്യ ട്രാവൽസ് ജീവനക്കാർക്ക് നേരെ മദ്യലഹരിയിലെത്തിയവരുടെ ആക്രമണം, നാലുപേർക്ക് പരിക്ക് അഞ്ച് കാറുകൾ അടിച്ചുനശിപ്പിച്ചു. പരിക്കേറ്റവർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സതേടി. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കളമശ്ശേരി പുന്നക്കാട്ടുമൂലയിലാണ് ആക്രമണം. മദ്യലഹരിയിലെത്തിയ പ്രദേശത്തെ അഞ്ചോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. ബിയർ കുപ്പിയും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ട്രാവൽസിനകത്ത് നിർത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകൾ തകർക്കുകയും ബോണറ്റിലും ബംപർ എന്നിവിടങ്ങളിൽ കല്ലെറിഞ്ഞ് കേടുപാടു വരുത്തുകയും ചെയ്തു. വിഷ്ണു, അനന്ദു, അരുൺ എന്നിവരും കണ്ടാൽ അറിയാവുന്ന മറ്റു രണ്ടുപേരും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കളമശ്ശേരി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.