'പൊലീസ് ദ ഡിഫൻഡേഴ്സ്' ആൽബം പുറത്തിറക്കി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ . എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ ഹാളിൽ നടന്ന പരിപാടിയിൽ റേഞ്ച് ഐ.ജി വിജയ് സാഖറെ സ്വിച്ച് ഓൺ നിർവഹിച്ചു. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, ഡി.സി.പി ഹിമേന്ദ്രനാഥ്, അസി. കമീഷണർ കെ. ലാൽജി, പി.എസ്. സുരേഷ് എന്നിവർ പങ്കെടുത്തു. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ മനോജ്കുമാർ നാരായണ​െൻറ വരികൾക്ക് ശരത് മോഹനാണ് ഈണംനൽകിയത്. കൊച്ചിൻ പൊലീസിലെ ഇൻറലിജൻസ് വിഭാഗം സി.ഐ എസ്. വിജയശങ്കർ, നോർത്ത് കസബ സ്റ്റേഷൻ സീനിയർ സി.പി. വിനോദ് കൃഷ്ണ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഷീ മീഡിയാസ് ഒരുക്കിയിരിക്കുന്ന ആൽബത്തിൽ ശ്രീജിത് റാം, വൈശാഖ് വൈശു എന്നിവർ കാമറയും എം.എച്ച്. ധനുഷ് ഓർകസ്ട്രയും നിർവഹിച്ചിരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരും എസ്.പി.സി കാഡറ്റുകളുമാണ് അഭിനയിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.