കളമശ്ശേരി: മോട്ടോർവാഹന വകുപ്പ് സംഘടിപ്പിക്കുന്ന 30ാമത് ദേശീയ കളമശ്ശേരി സെൻറ് പോൾസ് കോളജിൽ കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ അധ്യക്ഷത വഹിച്ചു. റോഡ് സുരക്ഷ മുദ്രാവാക്യം കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാലും, റോഡ് സുരക്ഷ കൾചറൽ പ്രോഗ്രാം സിനി ആർട്ടിസ്റ്റ് എസ്തറും ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ സത്യപ്രതിജ്ഞ ജോയൻറ് ആർ.ടി.ഒ. ബിജു ജെയിംസ് നിർവഹിച്ചു. ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ബാബു ജോസഫ്, സെൻറ് പോൾസ് കോളജ് മാനേജർ ഫാദർ ഫെലിക്സ് ചക്കാലയ്ക്കൽ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി ജോസഫ് സ്വാഗതവും, ആർ.ടി.ഒ ജോജി പി. ജോസ് നന്ദിയും പറഞ്ഞു. പരിപാടിക്ക് മുമ്പ് വെഹിക്കിൾ ഇൻസ്പെക്ടർ ബിജുമോൻ എസ്.പി. റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് നടത്തി. ഒരാഴ്ച നീളു ന്നവാരാചരണത്തിെൻറ ഭാഗമായി റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്, കലാപരിപാടികൾ, രക്തദാന ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ് , തെരുവ് നാടകം, ഫ്ലാഷ് മോബ്, ഫോട്ടോ പ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. അപകടം; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി കളമശ്ശേരി: മത്സര ഓട്ടത്തിനിടെ സിഗ്നൽ തെറ്റിച്ച് സ്വകാര്യ ബസ് ബൈക്ക് കാരനെ ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. ബൈക്ക് ഓടിച്ചിരുന്ന ഏലൂർ കുറ്റിക്കാട്ടുകര സ്വദേശി ഫിറോസിനെ ഇടിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ 29 ന് രാത്രി എട്ടരയോടെ കളമശ്ശേരി അപ്പോളൊസിഗ്‌നൽ ജങ്ഷനിലായിരുന്നു അപകടം. ആലുവ ഫോർട്ട് കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന എസ്.ആർ.ടു ട്രാവൽസ് ബസാണ് അപകടം വരുത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ സ്വകാര്യ ബസ് ഡ്രൈവറായ പെരുമ്പാവൂർ ചൂരമുടി, പൊറ്റയ്ക്കൽ വീട്ടിൽ ബേസിൽ പി.ഔസേഫ് കുറ്റക്കാരനെന്ന് കണ്ടെത്തി. എറണാകുളം ഭാഗത്ത് നിന്നും ആലുവയ്ക്ക് പോവുകയായിരുന്നു ബസ്. ആലുവ ഭാഗത്തേക്കുള്ള ചുവന്ന സിഗ്നൽ ഒഴിവാക്കാൻ ഏലൂർ ദിശയിലേക്ക് തിരിഞ്ഞ് യൂടേൺ എടുത്ത് ആലുവ ഭാഗത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ബോധരഹിതനായ ബൈക്കുകാരനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.