മതബോധന വാർഷികം

നെട്ടൂർ: വിമലഹൃദയ ദേവാലയ ഇടവക പി.എം.ഐ. സഭാംഗം ഫാ. ജീസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ഫ്രാൻസിസ് പീടിയേക്കൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ടി.പി. ആൻറണി, ഗിൽഡപാവിയ, ദീപക്ക് ചിറക്കപ്പറമ്പിൽ, ബിനു അറക്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് മതബോധന വിദ്യാർഥികൾ ഒരുക്കിയ കലാസന്ധ്യയും നടന്നു. കുടിവെള്ള ക്ഷാമം; എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു മരട്: പൊന്നുരുന്നി, വൈറ്റില, ജനത, പൂണിത്തുറ, ഭാഗങ്ങളിലെ കുടിവെള്ളംക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കടവന്ത്ര വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറെ നാട്ടുകാർ ഉപരോധിച്ചു. മൂന്ന് ആഴ്ചയിലധികമായി ഈ പ്രദേശത്ത് വിവിധ ഭാഗങ്ങളിൽ കുടിവെള്ളം ലഭ്യമായിട്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഇവിടെ പമ്പിങ്ങ് ഉള്ളത്. എന്നാൽ, ആ ദിവസങ്ങിലും കുടിവെള്ളം ലഭിക്കാതെ വന്നപ്പോഴാണ് ജനങ്ങൾ സമരത്തിനിറങ്ങിയത്. വീടുകളിലെ മറ്റ് ആവശ്യങ്ങൾക്കും വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളമാണ് ആശ്രയം. വൈറ്റില കാച്ചപ്പള്ളി റോഡ്, ജനത മാപ്പിളശ്ശേരി റോഡ്, ഗാന്ധി സ്ക്വയർ, വളപ്പിക്കടവ്, അയ്യങ്കാളി റോഡ്, ഒടുക്കത്തറ, കോരങ്ങാത്ത് എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. കൊച്ചി നഗരസഭ കൗൺസിലർമാരായ വി.പി. ചന്ദ്രൻ, രാജിവ് ചന്ദ്രശേഖരൻ, പി.എസ്. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ കടവന്ത്ര വാട്ടർ അതോറിറ്റി ഓഫിസിൽ നടത്തിയ സമരത്തിൽ കെ.പി. ബിനു, എ.എസ്. ജബ്ബാർ,ബൈജു തോട്ടാളി, കെ.എ. സുരേഷ് ബാബു, കെ.എം. സുനിൽ എം.എൻ.സത്യൻ, കെ.ജി. പ്രദീപ് എന്നിവർ പങ്കെടുത്തു. തുടർന്ന് എക്സിക്യൂട്ടിവ് എൻജിനീയറുമായി നടത്തിയ ചർച്ചയിൽ പമ്പിങ്ങ് കൃത്യമായി പരിശോധിക്കാനും കുടിവെള്ളം ലഭിക്കാനും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താമെന്നും തുടർച്ചയായി കുടിവെള്ളം ലഭ്യമാകുന്നതുവരെ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കാമെന്നും ഉറപ്പു നൽകിയതി​െൻറ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.