മൊബൈല്‍ മോഷ്​ടാവ് പിടിയില്‍

കൊച്ചി: തീവണ്ടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച റെയില്‍വേ സ്‌റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് പിടിയില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ആസാം സ്വദേശി ഇക്രാംമുല്‍ ഹുള്‍ ഹഖ്(27) ആണ് ആര്‍.പി.എഫി​െൻറ പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന പാസഞ്ചറില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മോഷണം പോയതായി ആര്‍.പി.എഫിന് വിവരം ലഭിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.