ബസ്​ ജീവനക്കാർ ആക്രമണം: 10പേർ അറസ്​റ്റിൽ​

കളമശ്ശേരി: സ്വകാര്യ ബസുടമകളും പാട്ടക്കരാറുകാരായ ബസുകാരും തമ്മിൽ ഏലൂരിൽ ഉണ്ടായ തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ 10പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി ഏലൂർ മേത്താനം ബസ്സ്റ്റാൻഡിൽ ബസുകളുടെ ചില്ല് തകർത്ത സംഭവത്തിലും ബസ് ഡ്രൈവറായ പാനായിക്കുളം സ്വദേശി കുട്ടനെ മർദിച്ച സംഭവത്തിലുമാണ് അറസ്റ്റ്. ഇരുവിഭാഗം ബസുകാരും തമ്മിൽ ഉണ്ടായ തർക്കത്തിനിടെയാണ് ഡ്രൈവറായ കുട്ടന് മർദനമേറ്റത്. ഇതി​െൻറ തുടർച്ചയായി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുതകർക്കുകയും ചെയ്തു. ഇതി​െൻറ പേരിലാണ് ഇരുവിഭാഗത്തിൽനിന്ന് 10 പേരെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.