അയ്യപ്പഭക്തരുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ വ്യാപക പിരിവ്

നെടുമ്പാശ്ശേരി: കേരളത്തിൽ അയ്യപ്പഭക്തരെ പീഡിപ്പിക്കുകയാണെന്ന പ്രചാരണം നടത്തി ഇതര സംസ്ഥാനങ്ങളിൽ വ്യാപകമായി പിരിവ്. നാമജപയാത്രയുടെയും മറ്റും ചിത്രങ്ങൾ പ്രദർശിപ്പിച്ചാണ് അയ്യപ്പസംഘടനകളുടെ മറവിൽ ചിലർ തട്ടിപ്പ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പക്ഷേത്രങ്ങൾ സന്ദർശിച്ച്‌ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് അത് മറയാക്കിയാണ് പിരിവ് നടത്തുന്നത്. പരിവാർ സംഘടനകളുമായി ബന്ധമില്ലാത്ത ചിലരാണ് തട്ടിപ്പിനുപിന്നിൽ. ഇതേതുടർന്ന് ഇത് തടയാൻ നടപടി വേണമെന്ന ആവശ്യം ശബരിമല കർമസമിതിയിലും ശക്തമാണ്. മലേഷ്യ ഉൾപ്പെടെ അയ്യപ്പഭക്തർ ഏറെയുള്ള രാജ്യങ്ങളിലും അയ്യപ്പദർശന സംരക്ഷണത്തിനെന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇവർ. കേരളത്തിൽപോലും വേരോട്ടമില്ലാത്ത അയ്യപ്പസംഘടനയെ മറയാക്കിയാണ് പരിപാടികളൊരുക്കുന്നത്. സംഘ്പരിവാറും എൻ.എസ്.എസും നടത്തിയ സമരപരിപാടികൾ തങ്ങളുടേതാക്കി പോസ്റ്ററുകൾ പ്രദർശിപ്പിച്ചാണ് ഇവരുടെ പ്രചാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.