തയ്യൽത്തൊഴിലാളികള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കണം -ഹൈബി ഈഡന്‍ എം.എല്‍.എ

കൊച്ചി: തയ്യൽത്തൊഴിലാളികള്‍ക്കും ഡിസൈനര്‍മാര്‍ക്കും വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന ആദരവും അംഗീകാരവും സ്വ ദേശത്ത് ലഭിക്കാതെപോകുകയാണെന്നും അതിന് മാറ്റമുണ്ടാകണമെന്നും ഹൈബി ഈഡന്‍ എം.എല്‍.എ. കേരള മര്‍ച്ചൻറ് ടൈലേഴ്‌സ് അസോസിയേഷന്‍ (കെം.എം.ടി.എ) പ്രഥമ സംസ്ഥാന വാര്‍ഷികസമ്മേളനവും ബുക്കിങ് കോണ്‍ഫറന്‍സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രന്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ഫാഷന്‍ ഷോ ഉനൈസ് മുസ്തഫ ഉദ്്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് പി.എ.എം. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. 30 വര്‍ഷത്തിലേറെയായി തയ്യൽക്കട നടത്തുന്നവരെ കൊച്ചി കോര്‍പറേഷന്‍ സ്ഥിരംസമിതി ചെയര്‍മാന്‍ പി.എം. ഹാരിസ് ആദരിച്ചു. അംഗങ്ങള്‍ക്ക് മെംബര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് വിതരണം കെ.വി.വി.ഇ.എസ് ജില്ല ജനറല്‍ സെക്രട്ടറി പി.സി. ജേക്കബ് നിര്‍വഹിച്ചു. ഷിഹാബ് പാരഡൈസ്, സി.കെ. അബ്ദുല്ല, ടി.ബി. നാസര്‍, മുജീബ് ഡൊമിനോ, ഷെബീബ് റഹ്മാന്‍, സുൽഫി അലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.