തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്തു

പള്ളുരുത്തി: ചെല്ലാനം ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനത്തിനായി വഞ്ചിയും വല യും മോട്ടോർ സൈക്കിളുകളും വിതരണംചെയ്തു. അതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പും നൽകി. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് ഇവ വിതരണം ചെയ്തത്. കെ.ജെ. മാക്സി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി ജോസി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിത ഷീലൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺസൺ പോൾ, സ്മിത മാത്യു ജേക്കബ്, അനിത ബാബു, പുഷ്പി പൊന്നൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സോണി സേവ്യർ, പഞ്ചായത്ത് സെക്രട്ടറി പി.പി. ഷീല, വൈസ് പ്രസിഡൻറ് കെ.ഡി. പ്രസാദ്, മെംബർ ജോജി, ഷാജി തോപ്പിൽ, വി.ബി. രഘു, പി.ബി. ദാളോ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.