വാർഷികവും ആദരിക്കലും

പള്ളിക്കര: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കുന്നത്തുനാട് പഞ്ചായത്ത് 27ാമത് വാർഷികസമ്മേളനവും 80 വയസ്സ് പൂർത്തിയായവരെ ആദരിക്കലും പുതിയ അംഗങ്ങളെ പരിചയപ്പെടുത്തലും കൈതക്കാട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പഞ്ചായത്ത് മെംബർ സി.കെ. അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. ടി.ആർ. രാമകൃഷ്ണവാര്യർ അധ്യക്ഷത വഹിച്ചു. വി. ശശീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബർ കെ.കെ. പ്രഭാകരൻ, കെ.എ. വീരാൻകുട്ടി, കെ.എസ്. വർഗീസ്, കെ.കെ. ഗോപാലൻ, എം.വി. എലിയാമ്മ, എം.കെ. രാജൻ, പി.പി. ഹരിദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.