വിദ്യാർഥികൾക്ക് ക്യാ​െമ്പാരുക്കി ഫുട്ബാൾ പ്രതിഭകൾ

മൂവാറ്റുപുഴ: തങ്ങൾക്ക് കിട്ടിയ അറിവ് മറ്റുള്ളവർക്കുകൂടി സൗജന്യമായി പകർന്നുനൽകാൻ ക്യാമ്പുകൾ ഒരുക്കി ഫുട്ബാ ൾ പ്രതിഭകൾ. കോളജ് വിദ്യാർഥികളായ സഹോദരിമാരടക്കമുള്ള നാല് പെൺതാരങ്ങളാണ് സ്കൂളുകളിൽ പരിശീലനം നൽകുന്നത്. നാട്ടകം ഗവ. കോളജ് രണ്ടാംവർഷ വിദ്യാർഥിനികളായ ഇന്ത്യൻ ക്യാമ്പ് താരം അക്ഷര, ദേശീയതാരം കാവ്യ, കോട്ടയം ബസേലിയോസ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിനി ശ്രീവിദ്യ, സഹോദരി ശ്രീദേവി എന്നിവരാണ് കൗമാര പ്രതിഭകൾക്ക് കാൽപന്ത് കളിയിൽ പരിശീലനം നൽകുന്നത്. വള്ളൂർ വനിത സ്പോർട്സ് അക്കാദമിയിലെ താരങ്ങളാണ് ഇവർ. വൈക്കം വെള്ളൂർ സ്വദേശിനികളായ ഇവർ ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ സ്കൂളുകളിലെ 250ൽപരം കുട്ടികൾക്ക് ഇതിനകം പരിശീലനം നൽകിക്കഴിഞ്ഞു. നിലവിൽ മൂവാറ്റുപുഴ പിറമാടം ഗവ. യു.പി സ്കൂളിലെ കുരുന്നുകൾക്കും കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ വിദ്യാർഥികൾക്കും പരിശീലനം നൽകിവരുകയാണ്. അവധിദിവസങ്ങളിൽ അതത് സ്കൂളുകളിലെത്തിയാണ് കളിയുടെ ബാലപാഠങ്ങൾ പകർന്നുനൽകുന്നത്. തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിലും പരിശീലന ക്യാമ്പുകൾ ഒരുക്കാനുള്ള നീക്കത്തിലാണിവർ. ചങ്ങനാശ്ശേരി സ​െൻറ് ആൻസ് എച്ച്.എസ്.എസ്, മാമൂട് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു ഇവർ സൗജന്യ പരിശീലനത്തിന് തുടക്കമിട്ടത്. ഇവിടുത്തെ ക്യാമ്പിൽ പരിശീലനംനേടിയ ഒരു കുട്ടി സംസ്ഥാന തലത്തിൽ സ്വർണവും മൂന്നുപേർ വെള്ളി മെഡലുകളും കരസ്ഥമാക്കി മികവുകാട്ടി. ആദ്യഘട്ടത്തിൽ പെൺകുട്ടികൾ മാത്രമായിരുന്നു പരിശീലനത്തിനെത്തിയിരുന്നതെങ്കിൽ ഇപ്പോൾ നിരവധി ആൺകുട്ടികളും ക്യാമ്പിൽ പരിശീലനം നടത്തിവരുന്നുണ്ട്. വെള്ളൂർ പൂത്താട്ടം മാഞ്ചുവീട്ടിൽ അനിൽകുമാർ, സൈന ദമ്പതികളുടെ മകളായ അക്ഷര രണ്ടുവട്ടം ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലും ഒറീസ, ഗോവ മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ നടന്ന ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുമുണ്ട്. ചന്ദ്രമലയിൽ മനോജി​െൻറയും ഷൈലയുടെയും മകളായ കാവ്യ, ഫുട്ബോളിൽ സംസ്ഥാനതലത്തിൽ ഗോൾഡ് മെഡൽ ജേതാവാണ്. കൊട്ടാരത്തിൽ വാര്യത്ത് മുരളിയുടെയും ബാലമണിയുടെയും മക്കളാണ് ശ്രീദേവിയും ശ്രീവിദ്യയും. മൂന്നുതവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള ശ്രീദേവി ഈ വർഷം ചെന്നൈയിൽ നടന്ന ഇൻറർയൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ എം.ജി യൂനിവേഴ്സിറ്റിക്കുവേണ്ടി ജേഴ്സിയണിഞ്ഞു. ഹോക്കിയിൽ സംസ്ഥാനതലത്തിൽ വെള്ളി മെഡൽ ജേതാവാണ് ശ്രീദേവി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.