റോഡ് ഉദ്​ഘാടനം

കൂത്താട്ടുകുളം: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കാക്കൂർ നെല്ലരിക്കുന്ന് ചിറ്റേഴത ്ത് റോഡ് ജില്ല പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ അധ്യക്ഷ വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോണി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ കെ.ആർ. പ്രകാശൻ, സാജു ജോൺ, ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ, എൻ.എ.പി.സി ഡയറക്ടർ എം.എം. ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. രാജ്കുമാർ, സൈബു മുടക്കാലി, ടി.കെ. ഗോപി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ലിസി രാജൻ സ്വാഗതവും വി.കെ. ശശിധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.