സഹകാരി സംഗമവും യാത്രയയപ്പും

പറവൂർ: 32 വർഷത്തെ സർവിസിനുശേഷം വിരമിക്കുന്ന പറവൂർ വടക്കേക്കര സഹകരണ ബാങ്ക് സെക്രട്ടറി പി.ഡി. അനിൽകുമാറിന് യാത്രയ യപ്പും സഹകാരിസംഗമവും നടത്തി. എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എം. അംബ്രോസ്, എ.ഐ. നിഷാദ്, ജില്ല സഹകരണ ബാങ്ക് മുൻ ഡയറക്ടർ ടി.ആർ. ബോസ്, എം.ജെ. രാജു, കെ.ബി. അറുമുഖൻ, കെ.ജി. രാമദാസ്, എ.എസ്. അനിൽകുമാർ, കെ.ബി. ജയപ്രകാശ്, എം.വി. ജോസ്, കെ.വി. ജോയ്, സജീവ്, രാജു ജോസ്, എ.എൻ. സൈനൻ, ജയ്സി ദിലീപ് എന്നിവർ സംസാരിച്ചു. പ്രളയബാധിതർക്ക് സഹായവുമായി ജോയ് ആലുക്കാസ് ഗ്രൂപ് പറവൂർ: പ്രളയബാധിതർക്ക് കൈത്താങ്ങുമായി ജോയ് ആലൂക്കാസ് ഗ്രൂപ്. ജോയ് ഹോംസ് പദ്ധതിയുടെ ഭാഗമായി 15 കോടി മുടക്കി 250 വീടുകൾ നിർമിച്ചുനൽകുന്നതിൽ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ കുഞ്ഞിത്തൈ 17ാം വാർഡിൽ ടി.ആർ. സലീമിന് ഭവനനിർമാണത്തിന് സഹായം അനുവദിച്ചു. ഇതിന് ആദ്യ ഗഡുവായി ഒരുലക്ഷം രൂപ നൽകി. വി.ഡി. സതീശൻ എം.എൽ.എ ചെക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അംബ്രോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. സൈജൻ, മെംബർമാരായ അനിൽ ഏലിയാസ്‌, എ.ഡി. ദിലീപ്‌ കുമാർ, ശ്യാംലാൽ, കുഞ്ഞിത്തൈ സഹകരണ ബാങ്ക് പ്രസിഡൻറ് ടി.കെ. ബാബു, ജോയ് ആലുക്കാസ് മാനേജർ അൻവർ മക്കടയിൽ, അനൂപ്‌, ജോയ് ഹോംസ് കോഓഡിനേറ്റർമാരായ ആഷിൻ, രഞ്ജിത്ത്‌ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.