പറവൂർ: സഹകരണ ബാങ്കുകൾ മുഖേന പ്രളയത്തിൽ വീട് നഷ്ടമായവർക്ക് വീട് നിർമിച്ചുനൽകുന്ന കെയർ ഹോം പദ്ധതിയിൽ പറവൂർ സഹകരണ ബാങ്ക് നിർമിക്കുന്ന രണ്ടു വീടുകളുടെ തറക്കല്ലിൽ നടന്നു. ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂർ മേക്കാട്ട് ഗോപിയുടെ വീടിന് ജില്ല സഹകരണ ബാങ്ക് മുൻ ഡയറക്ടർ ടി.ആർ. ബോസും വിളക്കത്തല സതീശെൻറ വീടിന് പൊക്കാളി നില വികസന ഏജൻസി വൈസ് ചെയർമാൻ കെ.എം. ദിനകരനുമാണ് തറക്കല്ലിട്ടത്. ബാങ്ക് പ്രസിഡൻറ് ഇ.പി. ശശിധരൻ അധ്യക്ഷതവഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി.വി. നിഥിൻ, കെ. രാമചന്ദ്രൻ, എം.എ. വിദ്യാസാഗർ, ടി.എം. ഷേഖ് പരീത്, വി. ദിലീപ്കുമാർ, ആർ. മുരുകേശൻ, ഗ്രാമപഞ്ചായത്ത് അംഗം സജീവ്, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് കെ.എസ്. ജയശ്രീ എന്നിവർ സംബന്ധിച്ചു. 10 വീടുകളാണ് പദ്ധതിയിൽ ബാങ്ക് നിർമിച്ചുനൽകുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.