വീട് നിർമാണത്തിന് തുടക്കം

കടുങ്ങല്ലൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി എം.ജി.എം വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർമിച്ചുനൽകുന്ന വീടുകളുടെ നിർമാണത്തിന് തുടക്കമായി. പദ്ധതിയിലുൾപ്പെടുത്തി 10 വീടുകളാണ് എം.ജി.എം ഗ്രൂപ് നിർമിച്ചുനൽകുന്നത്. തോപ്പിൽ സുന്ദരം പിള്ളയുടെ ഭാര്യ ഗിരിജക്കുള്ള ആദ്യ വീടി​െൻറ തറക്കല്ലിടൽ പടിഞ്ഞാറേ കടുങ്ങല്ലൂരിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. കോളജ് ഡയറക്ടർ എച്ച്. അഹിനാസ്, ഡോ. ടി.കെ. മണി, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ഷാനവാസ്, ഇന്ദിര കുന്നക്കാല, ഗീത സലിംകുമാർ, ജ്യോതി, അഷ്‌റഫ് വയലോടൻ, ബാങ്ക് പ്രസിഡൻറ് എം.ജി. സോമാത്മജൻ, സുരേഷ് മുട്ടത്തിൽ, സുബൈർ കങ്ങരപ്പടി, കെ.കെ. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.